കൊച്ചി: എറണാകുളം- വേളാങ്കണ്ണി പാതയിൽ ജനുവരി നാലു മുതൽ മാർച്ച് 28 വരെ എല്ലാ ഞായറാഴ്ചകളിലും പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

• രാവിലെ 11ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06015) തിങ്കളാഴ്ച രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കിളികൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ചെങ്കോട്ടൈ, തെങ്കാശി,കടയന്നല്ലൂർ, സങ്കരൻകോവിൽ,രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി,വിരുദ്ധുനഗർ,അറുപുകോട്ടൈ, മനമധുരൈ, കാരൈക്കുടി,തിരുച്ചിറപ്പിള്ളി , തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം വഴിയാണ് യാത്ര.

• എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 6.15നാണ് വേളാങ്കണ്ണിയിൽ നിന്നുള്ള മടക്ക സർവീസ് (06016). തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എറണാകുളം ജംഗ്ഷനിലെത്തും.

# കൃഷ്ണരാജപുരം ഇനി സുവിധ ട്രെയിൻ

29നുള്ള എറണാകുളം ജംഗ്ഷൻ- കൃഷ്ണരാജപുരം സ്‌പെഷ്യൽ ഫെയർ ട്രെയിൻ (06548) സുവിധ സ്‌പെഷ്യൽ ട്രെയിൻ (82668) ആക്കി മാറ്റി.

• 29ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് ലക്ഷ്യസ്ഥാനത്തെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.