അങ്കമാലി: പ്രസ് ക്ലബിന്റെ ക്രിസ്‌മസ് പുതുവത്സരാഘോഷവും സോവനീർ പ്രകാശനവും നടന്നു. കറുകുറ്റി ജീവോദയ വയോധിക ഓർഫനേജിൽ സംഘടിപ്പിച്ച ആഘോഷം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ സോവനീർ പ്രകാശിപ്പിച്ചു. പ്രസ് ക്ലബിന്റെ സ്‌നേഹോപഹാരം എം.എൽ.എ ഫിസാറ്റ് ചെയർമാന് നൽകി. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി മുഖ്യപ്രഭാഷണം നടത്തി. ജീവോദയ ഡയറക്ടർ ബ്രദർ. പീറ്റർദാസ്, പ്രസ് ക്ലബ് ഭാരവാഹികളായ എ.കെ. സുരേന്ദ്രൻ, സൈജൂൺ സി. കിടങ്ങൂർ, കെ.കെ. സുരേഷ്, സാജു ഏനായി, ഷൈൻ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.