മൂവാറ്റുപുഴ: വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഇന്ന് മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് നടത്തുന്ന സെക്യുലർ യൂത്ത് മാർച്ച് പാണക്കാട് സെയ്ത് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.യൂത്ത് മാർച്ച് ഡോ. മാത്യു കുഴലനാടൻ, വി.ടി. ബലറാം എം എൽഎ , പി.കെ. ഫിറോസ് എന്നിവർ നയിക്കും. മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് പരിസരത്തു നിന്നും ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന മാർച്ച് കോതമംഗലം ചെറിയ പളളിപരിസരത്ത് എത്തിചേരും .തുടർന്നു ചേർന്ന പൊതുസമ്മേളനം മനുഷ്യാവകാശ പ്രവർത്തകയായ അഡ്വ.. ഇന്ദിര ജയസിംഗ് ഉദ്ഘാടനം ചെയ്യും. മുൻ എം.പി. എം.ബി. രാജേഷ്, മുൻ എം എൽ എ ജോസഫ് വാഴയ്ക്കൻ എന്നിവർ സംസാരിക്കും.