കൊച്ചി: ആലുവ- അങ്കമാലി ഭാഗത്ത് ലെവൽക്രോസ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശനിയാഴ്ച ചില ട്രെയിനുകൾ വൈകും.
• മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16630) 35 മിനിറ്റും മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ് (16356), മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് (16315) എന്നിവ 30 മിനിറ്റും കറുകുറ്റി, അങ്കമാലി സ്റ്റേഷനുകൾക്കിടയിൽ പിടിച്ചിടും.
• ബാനസവാടി- കൊച്ചുവേളി ഹംസഫർ എക്‌സ്‌പ്രസ് (16320) 45 മിനിറ്റും മുംബെയ് -കന്യാകുമാരി ജയന്തി എക്സ്‌പ്രസ് (16381) ഒരു മണിക്കൂർ പത്ത് മിനിറ്റും ഇരിങ്ങാലക്കുടക്കും ചാലക്കുടിക്കുമിടയിൽ നിർത്തിയിടും.
• ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസിനും (16841 ) നിയന്ത്രണമുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട് സ്റ്റേഷനുകൾക്കിടയിൽ ഒരു മണിക്കൂറോളം ട്രെയിൻ പിടിച്ചിടും.