vk-ibrahimkunju
കുന്നുകര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശ്രദ്ധേയമായി. കായികമത്സരം ചെങ്ങമനാട് സബ് ഇൻസ്‌പെക്ടർ ആർ. രഗീഷ്‌കുമാറും കലാ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിലും പൊതുസമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൻ.എ യും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സീന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ഫാ. പോൾ ചെറുപള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിജി പ്രിൻസ്, പി.വി. തോമസ്, സി.യു. ജബ്ബാർ, മെമ്പർമാരായ ടി.കെ. അജികുമാർ, എം.പി. തോമസ്, പി.എ. കുഞ്ഞുമുഹമ്മദ്, ഷാനിബ മജീദ്, ഷീജ ഷാജി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കമ്മിറ്റി കൺവീനർ സൂസൻ പോൾ, ചെയർമാൻ ടി.കെ. അജികുമാർ, പ്രിൻസിപ്പൽ ബീന ജോസ്, ജാൻസി, പി.ടി.എ പ്രസിഡന്റ് ശ്രീദേവി ഇ.എ എന്നിവർ നേതൃത്വം നൽകി.