മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലെെബ്രറിയുടേയും കേരള ശാസ്ത്രപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ വലയ സൂര്യ ഗ്രഹണത്തെകുറിച്ച് ശാസ്ത്രയ വിശദീകരണം സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം കെ.കെ. ഭാസ്ക്കരൻ ക്ലാസെടുത്തു. ലെെബ്രറി പ്രസിഡന്റ് എം.എം. രാജപ്പൻ പിളള അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. വിജയകുമാർ, ലെെബ്രറി സെക്രട്ടറി ആർ. രാജീവ്, പരിഷത്ത് മേഖല പ്രസിഡന്റ് സിന്ധു ഉല്ലാസ്, കെ.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് വലയ സൂര്യഗ്രഹണം പ്രത്യേകം തയ്യാറാക്കിയ കണ്ണട ഉപയോഗിച്ച് കുട്ടികളുൾപ്പടെ നിരവധിപേർക്ക് കാണുന്നതിനുള്ള അവസരമൊരുക്കി. ഉല്ലാസ് ചാരുത, രവീന്ദ്രനാഥ്, പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.