പറവൂർ : തത്തപ്പിള്ളി ശ്രീനാരായണ സാധുജന സംരക്ഷണ സംഘത്തിന്റെ ഓഫീസ് മന്ദിരത്തിന് ശിലയിട്ടു. അബുദാബി എവർ സേഫ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മാനടിയിൽ സജീവ് ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. ശിലാസ്ഥാപന സമ്മേളനത്തിൽ സംഘം പ്രസിഡന്റ് പി.ആർ. വിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. കെട്ടിടനിർമ്മാണഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും മാനടിയിൽ സജീവ് നിർവഹിച്ചു. ഭാരവാഹികളായ എം.എ. ഉണ്ണി, എം.കെ. ശോഭനൻ, എം.വി. ജയകുമാർ, പി.ഡി. സുനിൽ, ലീലപരമേശ്വരൻ, ബേബി, ബാലകൃഷ്ണൻ, സതി തുടങ്ങിയവർ സംസാരിച്ചു.