bhaskaran
ഇ.കെ. ഭാസ്‌ക്കരൻ

നെടുമ്പാശേരി: അത്താണിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നെടുമ്പാശേരി അത്താണി ഐശ്വര്യനഗർ ഇളംതുരുത്തി കൃഷ്ണന്റെ മകൻ ഇ.കെ. ഭാസ്‌കരൻ (73) ആണ് മരിച്ചത്. അങ്കമാലി ടെൽക്ക് റിട്ട. ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി എട്ടോടെ ആയിരുന്നു അപകടം. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് പെന്തക്കോസ്ത് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സീത. മക്കൾ: സ്മിത, സവിത, സവീൻ. മരുമക്കൾ: സതീശൻ, അജി, ഷാലിമ.