church
നസ്രത്ത് ആശ്രമദേവാലയത്തിലെ തിരുനാളാഘോഷത്തിന് സെന്റ് ഡൊമനിക് ദേവാലയം വികാരി ഫാ. വർഗീസ് പൊട്ടക്കൽ കൊടിയേറ്റുന്നു.

ആലുവ: നസ്രത്ത് ആശ്രമദേവാലയത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന തിരുനാളാഘോഷത്തിന് ദേവാലയം വികാരി ഫാ. വർഗീസ് പൊട്ടക്കൽ കൊടിയേറ്റി. സുപ്പീരിയർ ഫാ. ഫ്രാൻസിസ് ക്രിസ്റ്റി വട്ടക്കുഴി, ഫാ. മാത്യു ചൂണ്ടിയാനിക്കൽ, തിരുനാൾ ആഘോഷകമ്മിറ്റി ഭാരവാഹികളായ ഡൊമിനിക് കാവുങ്കൽ, സൈമൺ നെല്ലിക്കൽ, പോൾ പയ്യപ്പിള്ളി, ആന്റണി മാളിയേക്കൽ, സെബാസ്റ്റ്യൻ കുഴിക്കാട്ടിൽ, ഐപ്പ് മാഞ്ഞൂരാൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന കുർബാന ഫാ. ജോഷി നെടുംപറമ്പിൽ നേതൃത്വം നൽകും. നാളെ വൈകിട്ട് 5.15ന് പ്രസുദേന്തി വാഴ്ച, 5.30 ന് തിരുനാൾ കുർബാന, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ നടക്കും.