പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവലിന് ഇന്ന് പതാക ഉയരും. രാവിലെ 9 ന് പള്ളുരുത്തി വെളിയിൽ ചെയർമാൻ വി.ജെ. തങ്കച്ചൻ പതാക ഉയർത്തും. തുടർന്ന് ചിത്രരചനാ മത്സരം, വൈകിട്ട് 6ന് പെനാൽട്ടി ഷൂട്ടൗട്ട് മത്സരം രക്ഷാധികാരി പി.എ.പീറ്റർ ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 9 ന് രക്ത ദാന രജിസ്ട്രേഷൻ.10 ന് കോലം വരക്കൽ മത്സരം. വൈകിട്ട് 3ന് കളത്തറ കായലിൽ ചൂണ്ടയിടൽ മത്സരം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 30 ന് അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം പുതുവത്സരാാഘോഷം ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ വെളിയിൽ സമൂഹ ചിത്രരചന,10 ന് ഫോട്ടോഗ്രാഫി മത്സരം, വൈകിട്ട് 5ന് ഗാട്ടാ ഗുസ്തി മത്സരം. 5 ന് ആടാം പാടാം പരിപാടിയും അരങ്ങേറും. രാത്രി 9 ന് ഡി.ജെ.പ്രോഗ്രാം,12 ന് പപ്പായെ കത്തിക്കൽ. ജനു.1 ന് വൈകിട്ട് 6ന് വെളിയിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് താടി മത്സരവും പ്രച്ഛന്നവേഷമത്സരവും നാടൻപാട്ടും നടക്കും.