മട്ടാഞ്ചേരി: ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി സെപ്ടിക് ടാങ്കർ ലോറിയിടിച്ച് മരിച്ചു. തോപ്പുംപടി ഇന്ദിരാജംഗ്ഷന് സമീപം താമസിക്കുന്ന ടി.എച്ച്. ഷിഹാബിന്റെ മകൻ സുഹാനാണ് (18) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഫോർട്ടുകൊച്ചിയിലാണ് സംഭവം. പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് സുഹാൻ.
ഫോർട്ടുകൊച്ചി ദ്രോണാചാര്യ റോഡിലൂടെ കടപ്പുറത്തേയ്ക്ക് പോകുകയായിരുന്ന സുഹാനും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെവന്ന സെപ്ടിക് ടാങ്കർലോറി ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിനും സാരമായി പരിക്കേറ്റു. അമ്മ: സബീന. സഹോദരൻ: സഹദ്.