kappattikkavu
എരൂർ ഗുരുമഹേശ്വര ക്ഷേത്രത്തി​ലെ ഉത്സവത്തി​ന് ക്ഷേത്രം മേൽശാന്തി ഹരിലാൽ കൊടി​യേറ്റുന്നു

തൃപ്പൂണിത്തുറ: എരൂർ ശ്രീ നാരായണ ഗുരുവരാശ്രമ സംഘം ശ്രീ ഗുരു മഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി ഹരിലാൽശാന്തി ഉത്സവത്തിന് കൊടിയേറ്റി. 29 ന് രാത്രി 7 മുതൽ ഭക്തിഗാനസുധ, 9 ന് താലം വരവു, 9.30 ന് കൊച്ചിൻ റോയൽ മീഡിയായുടെ മെഗാഹിറ്റ് ഗാനമേള.30 ന് വൈകീട്ട് 6ന് ഭജന. രാത്രി 8 ന് സർഗോത്സവം സൂപ്പർ മെഗാഷോ. 31ന് രാത്രി 7മുതൽ കരോക്കെ ഗാനമേള, രാത്രി 10 ന് "രുദ്ര ഭൈരവി' നൃത്ത സംഗീത നാടകം.ജനുവരി 1ന് പള്ളിവേട്ട മഹോത്സവം.വൈകീട്ടു 3.30 മുതൽ പകൽപ്പൂരം, 4 ന് ഓട്ടൻ തുള്ളൽ,രാത്രി 9 ന് തായമ്പക, രാത്രി 11ന് പള്ളിവേട്ട. ജനു: 2 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.