കോലഞ്ചേരി:ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 46-ാമത് രാജ്യാന്തര സുവിശേഷ യോഗത്തിന്റെ മൂന്നാം ദിവസം യു.റ്റി ജോർജ് സുവിശേഷസന്ദേശം നൽകി. യൗവ്വനത്തിലും വാർദ്ധക്യത്തിലും മരണം അടുക്കുമ്പോഴും മനുഷ്യ ഹൃദയത്തെ ആത്മിക ചിന്തകളാൽ ഉത്സാഹഭരിതമാക്കുന്ന സ്‌നേഹമാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം.വൈ. യോഹന്നാൻ മുഖ്യസന്ദേശം നൽകി.
രാവിലെ 9 ന് ആരംഭിച്ച പകൽയോഗത്തിൽ ഉച്ചയ്ക്ക് 1 വരെ സാക്ഷ്യങ്ങളും ലഘു പ്രസംഗങ്ങളും നടന്നു. റവ. ഫാ. തോമസ് പഴമ്പിള്ളി, ഡോ. പി.പി. കുര്യൻ കേളച്ചന്ദ്ര, ഡോ. എം.സി. വർഗ്ഗീസ്, ഡോ. ജോസഫ് ബേബി, വി.എം. എൽദോസ് എന്നിവർ വിവിധ ശുശ്രൂഷകൾ നയിച്ചു. ഇന്ന്
വൈകിട്ട് എം.എ. ആൻഡ്രൂസ്, ടെനി ദേവസി, ഷൈജൻ ജോസഫ് (യു.കെ.) എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. പ്രൊഫ. എം.വൈ. യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തും.