ആലുവ: ഹരിത കേരള മിഷന്റെ ഭാഗമായി 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതിയുടെ ഭാഗമായുളള ആലുവ നഗരസഭയുടെ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ മൂന്നാം വാർഡിൽ പെരിയാർ കൈവഴിയോരത്ത് ചെയർപേഴ്‌സൺ ലിസി എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. 'ജലം ജീവനാണ് ജലമില്ലെങ്കിൽ ജീവനിñല്ല, ഭൂമിയില്ല നമ്മളുമില്ല' എന്ന പ്രതിജ്ഞ ചെയർപേഴ്‌സൺ ചൊല്ലി കൊടുത്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടിമ്മി ബേബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സാജിതാ സഗീർ, സെക്രട്ടറി ടോബി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. ചന്ദ്രൻ, ഓമന ഹരി, മുൻ ചെയർമാൻ എം.ടി.ജേക്കബ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ടെൻസി വർഗ്ഗീസ്, പി.സി. ആന്റണി, ലീനാ ജോർജ്ജ്, ശ്യാം പത്മനാഭൻ, പി.ആർ.സ്റ്റാൻലി എന്നിവർ സംസാരിച്ചു.