കൊച്ചി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്‌സിൽ ചേന്നംപള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ജെ. മാക്‌സി എം.എൽ.എ അംഗപരിമിതർക്കുള്ള ധനസഹായ വിതരണം നടത്തി. മുിതർന്ന അംഗങ്ങൾക്കുള്ള ധനസഹായം പ്രൊഫ. കെ.വി. തോമസ് നിർവഹിച്ചു. ഡോമിനിക് പ്രസൻേഷൻ, പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, ബോർഡ് അംഗങ്ങളായ കെ.സി. കുഞ്ഞുകുട്ടി, ജോർജ് റാഫി സിസ്സി ക്ലീറ്റസ്, ഉഷ അജയൻ, പി.കെ. ഉദയൻ, ഷീല, കെ.സി. ജോസഫ്, ബാബു വിജയാനന്ദ്, പി.എ. സഹീർ ചെല്ലാനം, നോർത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രിൻസൺ ഇടക്കൊച്ചി, ബാങ്ക് സെക്രട്ടറി ഫ്രാൻസിസ്, ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ്, സെക്രട്ടറി മരിയ ലിജി തുടങ്ങിയവർ സംസാരിച്ചു.