കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഫിസിഷ്യനും സേവനം ജീവിത ധർമ്മമാക്കിയ മാതൃക ശുശ്രൂഷകനുമായിരുന്ന ഡോ.എം.എൻ. അനന്തനാരായണന്റെ നിര്യാണത്തിൽ ഭാരത് ധർമ്മ ജനസേന ( ബി.ഡി.ജെ.എസ് ) ഏരിയ കമ്മിറ്റി അനുശോചിച്ചു. സൗമ്യമായ സമീപനം കൊണ്ട് ജനമനസിൽ ഇടംനേടിയ ഡോക്ടറുടെ നിര്യാണം സമൂഹത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബി.ഡി.ജെ.എസ് ഏരിയ പ്രസിഡന്റ് കെ.സി.വിജയൻ അദ്ധ്യക്ഷനായി.മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, എ.സി.എസ് സ്കൂൾ മാനേജർ വി.ഐ.തമ്പി, ഏരിയ വൈസ് പ്രസിഡന്റ് ബി.അശോകൻ, സെക്രട്ടറി പി.എസ്.മുരളീധരൻ, കമ്മിറ്റിയംഗം സുനിൽ പുളിക്കൻ, സി.സി.ഗാന്‌ധി എന്നിവർ സംസാരിച്ചു.