കൊച്ചി: മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിലെ സദ്‌ഗമയ പ്രോജക്ടിൽ സ്പെഷ്യൽ എഡ്യുക്കേഷൻ അദ്ധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ളോമക്കാരെയും പരിഗണിക്കും. ജനുവരി മൂന്നിന് രാവിലെ 10.30 ന് കാക്കനാട് ഐ.എം.ജി ജംഗ്‌ഷനിലെ ഹോമിയോപ്പതി ജില്ല മെഡിക്കൽ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ.. ഫോൺ: 0484 2955687