പെരുമ്പാവൂർ: സംയുക്ത ക്രൈസ്തവ ക്രിസ്മസ് റാലിയും കരോളും ഇന്ന് പെരുമ്പാവൂരിൽ നടക്കും. വൈ.എം.സി.എ യുടെയും എക്യുമെനിക്കൽ ക്ലർജി കോൺഫറൻസിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വൈകിട്ട് 5.30 ന് പെരുമ്പാവൂർ ബോയ്സ് ഹൈസ്‌കൂളിൽ നിന്നും ആരംഭിക്കുന്ന റാലി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. റാലിയിൽ ബാൻഡ് മേളം, സാന്താക്ലോസുകൾ, ക്രിസ്മസ് ദൃശ്യങ്ങൾ, ടാബ്ലോകൾ എന്നിവ ഉണ്ടാകും. പൊതുസമ്മേളനം സി.എസ്.ഐ സഭ ഈസ്റ്റ് കേരള ഭദ്രാസന അധിപൻ ബിഷപ്പ് മാർ വി.എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്രസ്മസ് സന്ദേശം നൽകും. മുൻ സ്പീക്കർ പി.പി തങ്കച്ചൻ, എം.പി ബെന്നി ബഹനാൻ, എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ, ഫാ. കുരുവിള മരോട്ടിയ്ക്കൽ എന്നിവർ പങ്കെടുക്കും.