പെരുമ്പാവൂർ: അയ്മുറി തിരുഹൃദയ ദേവാലയത്തിന്റെ ആശീർവാദവും തിരുനാൾ ആഘോഷവും ജനുവരി ഒന്ന് മുതൽ അഞ്ച് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒന്നിന് വൈകിട്ട് ആറിന് ദിവ്യബലി, പ്രസംഗം, നൊവേന ഫാ. ചാക്കോ കിലുക്കൻ കാർമ്മികത്വം വഹിക്കും. രണ്ടിന് വൈകിട്ട് ആറിന് ദിവ്യബലി, പ്രസംഗം, നൊവേന ഫാ. തോമസ് മൈപ്പാൻ കാർമ്മികത്വം നൽകും. മൂന്നിന് വൈകിട്ട് നാലിന് വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കുർബാനയുടെയും തിരുന്നാളിന് കൊടിയേറും. ദേവാലയ വെഞ്ചിരിപ്പ് അതിരൂപത മെത്രാപ്പോലിത്തൻ വികാരി മാർ ആന്റണി കരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. നാലിന് രാവിലെ 6.30ന് ദിവ്യബലി, പ്രസംഗം, വാഴ്വ് വൈകിട്ട് 4.45ന് ദിവ്യബലി ഫാ. ജോണി ചെങ്ങലാൽ മുഖ്യകാർമ്മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ ആറിനും, എട്ടിനും ദിവ്യബലി, 10ന് തിരുന്നാൾ പാട്ടുകുർബാന ഫാ. പോൾ മനയമ്പിള്ളി കാർമ്മികത്വം വഹിക്കും. ഫാ. സനു പുതുശേരിയുടെ പ്രസംഗം തുടർന്ന് പ്രദിക്ഷണം. രാത്രി ഏഴിന് നാടകം.