പെരുമ്പാവൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് പെരുമ്പാവൂർ എം.സി റോഡിലെ സലഫി നഗറിൽ ദക്ഷിണ കേരള മുജാഹിദ് സമ്മേളനം നടക്കും. ഇസ്ലാം നിർഭയത്വത്തിന്റെ നേർവഴി എന്ന പ്രമേയത്തിലാണ് സമ്മേളനം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദശം സമൂഹത്തിന് പകർന്ന് നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. രാവിലെ ഒമ്പതിന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. അബുബക്കർ സലഫി അദ്ധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ. എ മുഖ്യാതിഥിയായിരിക്കും. അൻവർ സാദത്ത് എം.എൽ.എ, വി.പി സജീന്ദ്രൻ എം.എൽ.എ, എൻ.സി മോഹൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് മതം,ധാർമികത,സംസ്‌കാരം, വിശ്വ സമാധാനത്തിന്, ദൈവിക സന്ദേശം, അല്ലാഹുവിനെ അറിയുക തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പാനൽ ഡിസ്‌ക്ഷനിൽ ശമീർ മദീനി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, മുഹമ്മദ് സ്വാദിഖ്, അബ്ദുൽ മാലിക് സലഫി, ഹംസ മദീനി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 4ന് ആരംഭിക്കുന്ന പൗരത്വ നിഷേധത്തിനെതിരെ ചേർന്ന് നിൽക്കുക,​ ചെറുത്ത് തോൽപ്പിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന ദേശരക്ഷ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ അഷ്റഫ് അദ്ധ്യക്ഷത വഹിക്കും. വി.ഡി സതീശൻ എം.എൽ.എ, പി.ടി തോമസ് എം.എൽ.എ, വി.കെ ഇബ്രാഹീം കുഞ്ഞ് എം.എൽ.എ, മുൻ എം.പി.പി രാജീവ്, സുഫ്യാൻ അബ്ദുസ്സലാം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാക്ഷണം നടത്തും. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം ആലപ്പുഴ അദ്ധ്യക്ഷത വഹിക്കും. ടി.ജെ വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കെ സജ്ജാദ്, സിറാജുൽ ഇസ്ലാം ബാലുശ്ശരി, നബീൽ രണ്ടത്താണി, മുനവ്വിർ സ്വലാഹി, ജാബിർ വി മൂസ, ആസാദ് പീരുമേട്, ബഷീർ കണ്ടത്തിൽ ആലപ്പുഴ, നിസാർ കരുനാഗപ്പള്ളി, സക്കീർ ഹുസൈൻ കോട്ടയം, നസീർ വള്ളക്കടവ്, നസീർ അൻവാരി, അബ്ദുല്ല മാഹീൻ, പി.പി സുലൈമാൻ വല്ലം എന്നിവർ പ്രസംഗിക്കും.