eldhose-kunnappilli
യോഗക്ഷേമ സഭ നടത്തുന്ന നവനീതം 2019 എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: രണ്ട് വർഷത്തിലൊരിക്കൽ യോഗക്ഷേമ സഭ നടത്തുന്ന നവനീതം 2019 ആശ്രമം ഹൈസ്‌കൂളിൽ രാവിലെ 9.30 ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലാമേള മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ആർ കൃഷ്ണൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. രാവിലെ എട്ടിന് പതാക ഉയർത്തലോടെ ചടങ്ങുകൾക്ക് തുടക്കമായി. സുനിൽ കാലടി മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങിൽ മേള പ്രമാണി ആര്യമ്പിള്ളി ധനഞ്ജയൻ ഭട്ടതിരിപ്പാട്, ചിത്രകാരൻ ഗിരീഷ് കല്ലേലി, ബാല സാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട്, കഥകളി കലാകാരൻ കലാനിലയം രാജീവൻ എന്നിവർക്ക് നവനീതം സാംസ്‌കാരിക പുരസ്‌കാരം സമ്മാനിച്ചു.സമാപന സമ്മേളനത്തിൽ ടി.ആർ.വി നമ്പൂതിരിപ്പാട്, സ്വർണത്ത് നാരായണൻ നമ്പൂതിരിപ്പാട്, നാരായണൻ കപ്ലിങ്ങാട്, കൃഷ്ണൻ ഭട്ടതിരിപ്പാട്, എം.വി.എസ് നമ്പൂതിരി, ബ്രിഗേഷ് പട്ടശ്ശേരി, പ്രിൻസിപ്പൽ ജോൺ കെ തോമസ്, ഹെഡ്മാസ്റ്റർ മോൻസി ജോർജ് എന്നിവർ പ്രസംഗിച്ചു.