പെരുമ്പാവൂർ : ഡി.ഡി.യു.ജി.കെ.വൈ മൊബലൈസേഷൻ ക്യാമ്പ് ഇന്ന് കുറുപ്പംപടിയിൽ നടക്കും.രാവിലെ 10.30ന് കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ 18-35 വയസിന് ഇടയിലുള്ള ഗ്രാമീണ യുവതി യുവാക്കൾക്ക് കുടുംബശ്രീ വഴി സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ തിരഞ്ഞെടുത്ത പരിശീലന കേന്ദ്രങ്ങളിൽ കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂവപ്പടി, വാഴക്കുളം, അങ്കമാലി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് 9947551045, 92071897941.