പെരുമ്പാവൂർ: പ്രകൃതി ദുരന്തത്താൽ ജീവനോപാധി മാർഗ്ഗം ഇല്ലാതായ വ്യക്തി, കുടുംബങ്ങൾക്ക് തൊഴിലും, വരുമാനവും ഉറപ്പാക്കുന്നതിന് കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, തൊഴിൽ സംരംഭങ്ങൾ മേഖലകളിൽ നിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായവർ 31ന് നാലിന് മുമ്പായി നഗരസഭ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷഫാറം നഗരസഭ ഓഫീസിൽ ലഭിക്കും.