s-ramesan
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുവദിച്ച കുന്നത്തുനാട് താലൂക്ക് ലൈബ്രറിയുടെ രൂപവത്കരണ യോഗം സ്റ്റേറ്റ് എക്സി. കമ്മറ്റി അംഗം എസ്. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അനുവദിച്ച കുന്നത്തുനാട് താലൂക്ക് ലൈബ്രറിയുടെ രൂപവത്കരണ യോഗത്തിൽ താത്കാലിക കമ്മറ്റിക്ക് രൂപം നൽകി.സാജു പോൾ പ്രസിഡന്റ്, ജോസ് വി.ജേക്കബ്ബ് വൈസ് പ്രസിഡന്റ്, പി.ജി.സജീവ് സെക്രട്ടറി, എം. എ. സുലൈമാൻ ജോ. സെക്രട്ടറി, പി.കെ. സോമൻ, എം.കെ. ബാലകൃഷ്ണൻ, ജി. ശശിധരൻ, ഷൈലജ ഷാജി, വി.എം. ഉണ്ണി, ജി. എൻ.മോഹനൻ, പി.കെ. കൃഷ്ണകുമാർ, സജിത ശിവദാസ്, ടി. ആർ രാമകൃഷ്ണ വാര്യർ എന്നിവർ അംഗങ്ങളായ താൽക്കാലിക കമ്മറ്റി രൂപവത്കരിച്ചു. സ്റ്റേറ്റ് എക്സി. കമ്മറ്റി അംഗം എസ്. രമേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാജു പോൾ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് 5 താലൂക്ക് ലൈബ്രറികളാണ് നിലവിലുള്ളത്. 125 ഗ്രന്ഥ ശാലകളും സ്വന്തമായി ആസ്ഥാന മന്ദിരവും ഉള്ള ലൈബ്രറി കൗൺസിലിന്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് താലൂക്ക് ലൈബ്രറി അനുവദിച്ചത്. കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി സ്മാരക താലൂക്ക് ലൈബ്രറി കുന്നത്തുനാട് എന്ന പേരിൽ താലൂക്ക് കൗൺസിൽ ഓഫീസിനോടനുബന്ധിച്ചാണ് ലൈബ്രറി ആരംഭിക്കുന്നത്. താലൂക്കിലെ സ്ഥിര താമസക്കാരായ 2000 പേർക്ക്അംഗത്വം നൽകും. താലൂക്കിലെ മുഴുവൻ എഴുത്തുകാരെയും അംഗങ്ങളായി ചേർക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കും. കെ.എസ്. എഫ്.ഇ ഡയറക്ടർ അഡ്വ. വി.കെ.പ്രസാദ് തകരുന്ന സമ്പദ് വ്യവസ്ഥയും ഭരണ ഘടനാ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ആശാൻ പുരസ്‌കാരം ലഭിച്ച എസ്. രമേശനെയും മുതിർന്ന ലൈബ്രറി പ്രവർത്തക തുളസീ ഭായിയെയും ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി. ആർ. രഘു, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, സ്റ്റേറ്റ് കൗൺസിൽ അംഗം പി.കെ. സോമൻ, ജില്ലാ എക്സി. കമ്മറ്റി അംഗം എം.കെ.ബാലകൃഷ്ണൻ, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, ജോ: സെക്രട്ടറി എം.എ.സുലൈമാൻ പ്രസംഗിച്ചു.