കാലടി: കാലടി മേഖലാ മഹല്ല് ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണറാലി നടത്തി. 21 മഹല്ലുകളിൽ നിന്നുള്ളവർ പങ്കെടുത്തു. ടൗൺ ചുറ്റി നടന്ന പ്രകടനം മെട്രോ കോംപ്ലക്സ് ബിൽഡിംഗ് പരിസരത്ത് സമാപിച്ചു. സമാപനസമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. എം.എ. അലി അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് ശമ്മാസ് ദാരിമി ആമുഖപ്രഭാഷണം നടത്തി. എം.എൽ.എ മാരായ റോജി എം.ജോൺ, അൻവർ സാദത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, അജ്മൽ കെ. മുജീബ്, ടി.കെ. സുധീർ, കെ.കെ. ഹുസൈൻ സ്വലാഹി, മീതിയൻ കുട്ടി സാഹിബ്, സെയ്തുമുഹമ്മദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.