കൊച്ചി: കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഇൻവെസ്റ്റർ എഡ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ രാമവർമ്മ ക്ലബിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നിക്ഷേപക ബോധവത്ക്കരണ പരിപാടി നടത്തും. ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള കമ്പനികാര്യ രജിസ്ട്രാർ ഗുലാബ് ചന്ദ് യാദവ് വിശിഷ്ടാതിഥിയാവും. തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീകുമാർ പി മേനോൻ 'ഇന്ത്യൻ മൂലധന വിപണിയും നിക്ഷേപങ്ങളിലേയ്ക്കുള്ള വഴികളും' എന്ന വിഷയത്തിൽ ക്ലാസെടുക്കും. പ്രവേശനം സൗജന്യം. .
വിവരങ്ങൾക്ക്: 8301025388 , 04842362027.