പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2018-2019 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച ശൗചാലയ മന്ദിരത്തിന്റെ ഉദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എസ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ എം. സൈനബ ബീവി, യു.പി സന്തോഷ് എന്നിവർ പ്രസംഗിച്ചു.