കിഴക്കമ്പലം: കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിനു നേരെ ഗുണ്ടാ ആക്രമണം നടന്നതായി പരാതി. ക്രിസ്മസ് തലേന്ന് സ്ഥാപനം അടച്ചു പോകാൻ തുടങ്ങുമ്പോൾ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായെത്തി കടയുടമയേയും ജീവനക്കാരയെും മർദ്ദിച്ചുവെന്നാണ് ആര്യ ഫിഷ് മാർക്കറ്റ് ഉടമ കുന്നത്തുനാട് പൊലീസിൽ പരാതി നല്കിയത്. ഇരുപതോളം പേരടങ്ങുന്ന സംഘം കടയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ തല്ലു തകർത്തതായും കടയിലുണ്ടായിരുന്ന പണം അപഹരിച്ചതായും പരാതിയിൽ പറയുന്നു. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.