കിഴക്കമ്പലം: പൗരത്വ നിയമത്തിനെതിരെ പട്ടിമറ്റം,പള്ളിക്കര സംയുക്ത പൗരസമിതി പട്ടിമറ്റത്ത് പ്രതിഷേധ റാലിയും പാെതു സമ്മേളനവും നടത്തി. ചേലക്കുളത്ത് നിന്ന് ആരംഭിച്ച പ്രകടനം പട്ടിമറ്റത്ത് സമാപിച്ചു. സമാപന സമ്മേളനം മുൻ മന്ത്രി ടി.എച്ച് മുസ്തഫ ഉദ്ഘാടനം ചെയ്തു
എ .പി കുഞ്ഞ് മുഹമ്മദ് അദ്ധ്യക്ഷനായി.പ്രൊഫ. ജമാൽ പാനായികുളം സി.ആർ നീലകണ്ഠൻ, കെ.എം മുഹമ്മദ് തൗഫീലവി,ബെന്നി ബഹനാൻ എം.പി , വി.പി സജീന്ദ്രൻ എം.എൽ.എ , കുന്നത്തു നാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ജില്ല പഞ്ചായത്തംഗങ്ങളായ സി.കെ അയ്യപ്പൻ കുട്ടി, ജോർജ്ജ് ഇടപ്പരത്തി, സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ. കെ.എസ് അരുൺ കുമാർ , ബാബു സെയ്താലി തുടങ്ങിയവർ സംസാരിച്ചു.