കൊച്ചി: വിടപറയാനൊരുങ്ങുന്ന 2019 സാക്ഷ്യം വഹിച്ച വാർത്തകളിലൂടെയുള്ള കാമറ കാഴ്ചകളുമായി പോർട്ട്‌ഫോളിയോ 2020ന് ഡർബാർഹാൾ ആർട്ട് ഗാലറിയിൽ തുടക്കമായി.. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ പത്രമാദ്ധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോ ജേർണലിസ്റ്റ് ഫോറം ആണ് പോർട്ട്‌ഫോളിയോ ഒരുക്കുന്നത്. 40 ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ 90 ൽപരം ചിത്രങ്ങൾ കാണാം.. ടി.ജെ .വിനോദ് എം.എൽ.എ, മുൻമന്ത്രി കെ. ബാബു, സി .ജി. രാജഗോപാൽ, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, മീഡിയ അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല , എറണാകുളം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിപ്‌സൺ സീക്കേര, ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ പ്രകാശ് എളമക്കര, ജോ. കൺവീനർമാരായ മഹേഷ്പ്രഭു, ഷിയാമി തൊടുപുഴ , മനു ഷെല്ലി എന്നിവർ പങ്കെടുത്തു. രാവിലെ 11 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. ചൊവ്വാഴ്ച സമാപിക്കും