പറവൂർ : കേരള പ്രവാസിസംഘം വടക്കേക്കര പഞ്ചായത്ത് കുടുംബസംഗമം ഇന്ന് വൈകിട്ട് മൂന്നിന് ചെട്ടിക്കാട് ഇ.എം.എസ് ഹാളിൽ നടക്കും. എം.യു. അഷ്റഫ് ഉദ്ഘാടനം ചെയ്യും. ടി.ആർ. പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. സംഘം ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയ് മുഖ്യപ്രഭാഷണം നടത്തും. പ്രവാസി മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുരസ്കാരം ലഭിച്ച വി.ആർ. അനിൽകുമാറിനെ ചടങ്ങിൽ ആദരിക്കും.