കൊച്ചി: സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ജില്ല സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷയും രോഗപ്രതിരോധ നടപടികളും ഉറപ്പു വരുത്തുന്നതിനായി വിദഗ്‌ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി സ്നേഹത്തണൽ മെഡിക്കൽ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് ഉദയംപേരൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ഉദയംപേരൂർ എസ്.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ഡോ.ഫയാസ് ആമീൻ അബ്ദുൾ ഗഫൂർ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ഉദയംപേരൂർ കനിവ് പാലിയേറ്റീവ് ,തൃപ്തി ചാരിറ്റബിൾ ട്രസ്റ്റ്, മഹാകവി ജി ഫൗണ്ടേഷൻ ഫോർ കാൻസർ റിസർച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.
കാൻസർ, ജനറൽ മെഡിസിൻ, മൂത്രാശയ രോഗങ്ങൾ, അസ്ഥിരോഗങ്ങൾ, പ്ളാസ്റ്റിക് സർജറി, ആമവാതം എന്നിവയ്ക്ക് മരുന്നും ചികിത്സയും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 94474 74616, 90488 04179