പറവൂർ : കോൺഗ്രസിന്റെ 134-ാമത് ജന്മദിനം പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, കെ.എ. അഗസ്റ്റിൻ, എം.ടി. ജയൻ, അനു വട്ടത്തറ, പി.എസ്. രഞ്ജിത്ത്, സോമൻ മാധവൻ തുടങ്ങിയവർ സംസാരിച്ചു.