വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് 19-ാം വാർഡിലെ മത്സ്യത്തൊഴിലാളിയായ ഷിബു കണ്ണേഴത്തിന് ഹൈബി ഈഡൻ എം.പി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനച്ചടങ്ങ് എം.പി നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ പങ്കേത്ത്, എടവനക്കാട് ജുമാമസ്ജിദ് ഇമാം അഷ്‌റഫ് ബാഖവി, പി.എം. സുനിൽശാന്തി, എ.കെ. വേണുഗോപാൽ , എം.ജെ. ടോമി, മുനമ്പം സന്തോഷ്, സി.ആർ. സുനിൽ, പഞ്ചായത്തംഗം ഷെറി ആന്റണി, എസ്.എം. അൻവർ, മുസ്ലീംലീഗ് നേതാവ് അബൂബക്കർ ഹാജി, രാജേഷ് ചിദംബരൻ, ജാസ്‌മോൻ മരിയാലയം, ഒ.വി. ഷാജി, എം.വി. സുരേഷ്, എ.കെ. ജായി, കെ.ജി. ജോളി എന്നിവർ പങ്കെടുത്തു.
അന്തർദേശീയ കാർട്ടൂൺ പുരസ്‌കാരം നേടിയ സി.ബി. ഷിബുവിന് എം.പി ഉപഹാരം നൽകി ആദരിച്ചു.