വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിലും മുനമ്പം ജനമൈത്രി പൊലീസും ചേർന്ന് സംഘടിപ്പിച്ച യുവ വനിതകൾക്കായുള്ള സ്വയം പ്രതിരോധ ക്യാമ്പിന്റെ രണ്ടാംഘട്ടം ഇന്ന് സമാപിക്കും. ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിൽ ഇന്ന് നടക്കുന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യും. മുനമ്പം സി.ഐ അഷറഫ് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 10 മുതൽ 2വരെയാണ് പരിശീലനം.