വൈപ്പിൻ: ഞാറക്കൽ ഗവ. ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി ഫാം, ഡി ഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, ഞാറക്കൽ എന്ന വിലാസത്തിൽ 31നകം അയക്കണം.