പറവൂർ : തീരദേശ പരിപാലനനിയമം ലംഘിച്ച് അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പുത്തൻവേലിക്കര കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തും. പുത്തൻവേലിക്കര പഞ്ചായത്തിലെ തിരുത്തൂർ ഒന്നാംവാർഡ് കല്ലിങ്ങക്കടവ് പാലത്തിന് കിഴക്കുവശം കായൽ കൈയേറി കെട്ടിടം നിർമ്മിച്ചതായി ബി.ജെ.പി ആരോപണം. സമരപ്രഖ്യാപന സമ്മേളനം ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ. മദനൻ യോഗം ഉദ്ഘാടനം ചെയ്തു. ഉദയൻ അറപ്പാട്ട്, എ.എസ്. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.