പറവൂർ : ചെറിയപല്ലംതുരുത്ത് ഫ്രണ്ട്സിന്റെ ഒന്നാം വാർഷികവും ന്യൂ ഇയർ ആഘോഷവും ഇന്ന് ഇടത്തുള്ളി മൈതാനായിൽ നടക്കും. രാവിലെ പതാക ഉയർത്തലും വിവിധ മത്സരങ്ങളും. വൈകിട്ട് നാലിന് വാർഷിക സമ്മേളനം അസി.പൊലിസ് കമ്മീഷണർ ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. ടി.എസ്. സനോജ് അദ്ധ്യക്ഷത വഹിക്കും. മണി മായംപിള്ളി മുഖ്യാതിഥിയാകും. ചികിത്സാസഹായ വിതരണവും തുടർന്ന് വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും നടക്കും.