കൊച്ചി: ജില്ലയിൽ തീരദേശ പരിപാലന നിയമ ലംഘനമെന്ന് സംശയിക്കുന്ന 4239 നിർമ്മാണങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങൾ റീജണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം ഘട്ട റിപ്പോർട്ടിലാണ് ഇത്രയും കെട്ടിടങ്ങൾ ഉൾപ്പെട്ടത്. ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. 1653 കെട്ടിടങ്ങൾ. ഇതിൽ 21 നിർമ്മാണങ്ങളുടെ വ്യക്തമായ വിവരങ്ങൾ മാത്രമാണ് പഞ്ചായത്ത് സമർപ്പിച്ചത്. ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ല.
നിയമലംഘനങ്ങളില്ലാത്ത പഞ്ചായത്തുകൾ
ഏലൂർ , കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികൾ
കരുമാല്ലൂർ, ആമ്പല്ലൂർ, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂർ, പുത്തൻവേലിക്കരനോർത്ത് .പറവൂർ മുനിസിപ്പാലിറ്റിയിൽ ഒരെണ്ണം മാത്രമാണ് കണ്ടെത്താനായത്.
പരായിയുള്ളവർക്ക് സമീപിക്കാം
ആക്ഷേപമുള്ളവർക്ക് ഡിസംബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. സീനിയർ ടൗൺ പ്ലാനർ, റീജണൽ ടൗൺ പ്ലാനിംഗ് ഓഫീസ് , എറണാകുളം എന്ന വിലാസത്തിലാണ് സമർപ്പിക്കണം.
മരടൊരു തുടക്കം
മരടിൽ നാല് ഫ്ലാറ്റുകൾ സുപ്രീംകടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന പശ്ചാത്തലത്തിൽ ഈ കണക്കെടുപ്പ് ഗൗരവമുള്ളതാണ്. നിയമലംഘിച്ച് നിർമ്മിച്ച ഈ കെട്ടിടങ്ങൾ ഇനി പൊളിച്ചു മാറ്റുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു നിയമലംഘനങ്ങളുടെ കണക്കെടുപ്പ്.