കൊച്ചി:ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പം വർദ്ധനവിൽ പ്രതിഷേധിച്ച് ചെമ്പിൽ അരയന്റെ നേതൃത്വത്തിൽ നടന്ന ബോൾഗാട്ടി പാലസ് ആക്രമണത്തിന്റെ 211ാം വാർഷികം ഇന്ന് ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വൈക്കം ചെമ്പിലുള്ള ചെമ്പിൽ അരയൻ സ്മൃതി മണ്ഡപത്തിൽ നിന്ന് പുറപ്പെടുന്ന രഥഘോഷയാത്രയും ദീപശിഖയും എറണാകുളം പണ്ഡിറ്റ് കറുപ്പൻ നഗറിൽ അവസാനിക്കും. തുടർന്ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനം റിട്ട. ജസ്റ്റിസ് കെ.കെ .ദിനേശൻ ഉദ്ഘാടനം ചെയ്യും. ധീവരസഭയുടെ സംസ്ഥന ജനറൽ സെക്രട്ടറി വി .ദിനകരനെ ചടങ്ങിൽ ആദരിക്കും. സംവിധായകൻ മേജർ രവി വിശിഷ്ടാതിഥിയാവും. വാർത്തസമ്മേളനത്തിൽ വി. പ്രവീൺ, പി കെ മണിലാൽ, പ്രേംജി പാറയിൽ, പി.എം. പത്മകുമാർ, ഉദീഷ് എന്നിവർ പങ്കെടുത്തു.കുണ്ടറ വിളംബരം നടത്തിയ വേലുത്തമ്പി ദളവയുടെ അനുചരനും അനുഭാവിയുമായിരുന്നുചെമ്പിൽ അരയൻ .