അടുത്ത മാസം രാത്രികാല ഷോപ്പിംഗ് ഫെസ്‌റ്റിവൽ
കൊച്ചി: കൊച്ചി സിറ്റി ഗ്യാസ് പദ്ധതി അടുത്ത ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കി ഡിസംബർ മാസത്തിൽ ഉദ്ഘാടനം നടത്തുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള റോഡ് കുഴിക്കൽ ഉൾപ്പെടെയുള്ള വിവിധ അനുമതികൾ ഇനിമുതൽ കളക്ടർ നേരിട്ട് നൽകും.
വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് കീഴിലെ പ്രവർത്തനങ്ങൾക്ക് ജനുവരി മൂന്നിന് കൊച്ചി നഗരത്തിൽ തുടക്കമാകും. ആദ്യ പ്രവൃത്തി 10 കോടി രൂപയുടേതാണ്. കലൂർ, എം.ജി റോഡ്, മറൈൻഡ്രൈവ് അടക്കം നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം പ്രവർത്തനങ്ങൾ നടക്കുന്നത്. ബ്രേക്ക് ത്രൂവിന് കീഴിലെ എല്ലാ പ്രവർത്തനങ്ങൾക്കും വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു.
ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ കൊച്ചി നഗരത്തിൽ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തും. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. ജനുവരി 11, 12 തീയതികളിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ വിവിധ വകുപ്പുകളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തും.
സിറ്റി ഗ്യാസ് പദ്ധതി:നഗരത്തിൽ ഒരു ലക്ഷം ഗ്യാസ് കണക്ഷനുകൾ