കൊച്ചി:സ്വതന്ത്രചിന്ത കൂട്ടായ്മയായ എസൻസ് ക്ലബ്ബിന്റെ അന്തർദേശീയ ശാസ്ത്ര–സ്വതന്ത്രചിന്താ സെമിനാർ 'എസൻഷ്യ 2019' ചൊവ്വാഴ്ച ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാവിലെ 9 ന് തുടങ്ങുന്ന സെമിനാറിൽ 31 പേർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. 3.30ന് മാസ്റ്റർ മൈൻഡ് ചോദ്യോത്തര പരിപാടിയുടെ ഫൈനൽ മത്സരം നടക്കും. തുടർന്ന് പ്രഭാഷണം .എസൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്,കമലാലയം രാജൻ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.