കൊച്ചി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.എം.പി സംസ്ഥാന കമ്മിറ്റി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വാഹനപ്രചാരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലടിയിൽനിന്ന് തുടങ്ങുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കും. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിലും 26ന് നടക്കുന്ന മനുഷ്യച്ചങ്ങലയിലും എല്ലാ സി.എം.പി പ്രവർത്തകരും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം അജീബ്, സെക്രട്ടറി കെ പി ജഗന്നിവാസൻ, സെക്രട്ടറിയറ്റ് അംഗം മോനിച്ചൻ കൊല്ലം, പി .കെ. ലീല, രമണി ദിവാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.