ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് നിഗമനം
തൃക്കാക്കര : സ്വകാര്യബസിന്റെ വാതിൽ ഇടിച്ചു കാക്കനാട് തുതിയൂർ കണ്ണിച്ചിറ വീട്ടിൽ പ്രകാശന്റെ മകൻ ആകാശിന് (11 )തലയ്ക്ക് പരിക്കേറ്റ സംഭവത്തിൽ അപകടം പുനരാവിഷ്കരിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി..ആർ. ടി .ഒ മനോജ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അസി .മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അശോക് കുമാറാണ്അന്വേഷണം നടത്തിയത്. അപകടം പറ്റിയ സ്കൂട്ടറിൽ കുട്ടിയുടെ അതേ വയസും ഉയരവുമുള്ള മറ്റൊരു കുട്ടിയെ സ്കൂട്ടറിന്റെ മദ്ധ്യഭാഗത്ത് ഇരുത്തി. ഹെൽമെറ്റ് ധരിച്ച രണ്ടുപേർ മുന്നിലും പിന്നിലും. അപകടം വരുത്തിയബസിന്റെ വാതിൽ പതുക്കെ തുറന്നായിരുന്നു പരീക്ഷണം .പിറകിൽ വരികയായിരുന്ന മറ്റൊരു കാർ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തി.. ഡ്രൈവറുടെ അശ്രദ്ധ മൂലം വാതിലിന്റെ ലോക്ക് കൃത്യമായി വീഴാത്തതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട് .കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ് . ബസ് ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി .ജനുവരി മൂന്നിന് ആർ ടി ഒ മുമ്പാകെ ഹാജരാകണം.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം . . രാവിലെ 11ന് തൃക്കാക്കര നഗരസഭാ കാര്യാലയത്തിനു സമീപംബന്ധുക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ പോയ ബസിന്റെ വാതിൽ ആകാശിന്റെ തലയിൽ അടിച്ചുകൊണ്ടു .ഗുരുതരമായി പരിക്കേറ്റ ആകാശിനെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.ബസ് ഡ്രൈവർ പള്ളുരുത്തി സ്വദേശി ശരത്തിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്‌ത് പിന്നീട് ജാമ്യത്തിൽ വിട്ടു.