അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ 69-ാം നമ്പർ അംഗൻവാടിയുടെ കളിസ്ഥലം ചെങ്ങൽ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ നവീകരിച്ചു. കളിസ്ഥലത്തിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.എം. ജെയ്‌സൺ, പഞ്ചായത്ത് അംഗം ധന്യ ബിനു, സെന്റ് ജോസഫ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ സി. നൈസി ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രീത ബാബു, മാർ അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‌കൂൾ അസി മാനേജർ ഫാ. ആന്റണി കുരിക്കാവേളിച്ചിറ, പ്രിൻസിപ്പൽ പി.വി. ആന്റണി, സി. അമൽ ഗ്രേയ്‌സ്, സി. അലീന, സി. ജോമരിയ, സൗമ്യ തോമസ്, ഷീജ മാധവൻ എന്നിവർ സംസാരിച്ചു.