കൊച്ചി: അമൃത് പദ്ധതിയിൽ മരട് മുതൽ തമ്മനം പമ്പ് ഹൗസ് വരെ 500 എം.എം.ഡി.ഐ പൈപ്പ് സ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് കുഴലുകളുടെ ഇന്റർകണക്‌ഷൻ ജോലികൾ നടക്കുന്നതിനാൽ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ തൈക്കൂടം, ചമ്പക്കര, പേട്ട, വൈറ്റില, പൊന്നുരുന്നി, കടവന്ത്ര, ഇളംകുളം, ചളിക്കവട്ടം, വെണ്ണല, പാലാരിവട്ടം,ചേരാനെല്ലൂർ, എളമക്കര, ആസാദ് റോഡ്, പോണോത്ത് റോഡ്, കലൂർ, കൊച്ചി നഗരപരദേശങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.