കൊച്ചി:ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വനിയമത്തിന്റെ സത്യവും മിഥ്യയും എന്ന വിഷയത്തിൽ വിശദീകരണ സദസ് സംഘടിപ്പിക്കുന്നു. ജനുവരി രണ്ടിന് വൈകിട്ട് അഞ്ചു മണിയ്‌ക്ക് എളമക്കര പുന്നയ്ക്കൽ ജംഗ്‌ഷനിൽ നടക്കുന്ന പരിപാടി ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽസെക്രട്ടറി വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ കാര്യദർശി എ.ബി.ജയപ്രകാശ്, സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് എന്നിവർ പ്രസംഗിക്കും. ഡോ.സി.വി. ആനന്ദബോസ് എഴുതിയ പൗരത്വ നിയമം നെല്ലും പതിരും എന്ന ലേഖനത്തിന്റെ ലഘുലേഖ ചടങ്ങിൽ വിതരണം ചെയ്യും.