aluva
ആക്രമണങ്ങളെ പ്രതിരോധിക്കാൻ റൂറൽ ജില്ലയിലെ വനിതാപൊലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയപ്പോൾ

ആലുവ: സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി കായികാഭ്യാസ പരിശീലനം നൽകിയും നിയമബോധവത്കരണം നടത്തിയും എറണാകുളം റൂറൽ പൊലീസ്. ജില്ലയിലെ അരലക്ഷത്തിലധികം വനിതകളിലേക്ക് നിർഭയപദ്ധതി എത്തിച്ചതായി റൂറൽ ജില്ലാ ഓഫീസ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ യോഗങ്ങൾ, തൊഴിലിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ആത്മവിശ്വാസം വളർത്താനും വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് പകരാനും വനിതാസേനാംഗങ്ങൾക്ക് കഴിഞ്ഞു. പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീ സുരക്ഷയെപ്പറ്റി പ്രത്യേക ഷോർട്ട് ഫിലിമും തയ്യാറാക്കിയിട്ടുണ്ട്.