കൊച്ചി: കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത എറണാകുളം ബ്ളോക്ക് മണ്ഡലം പ്രസിഡന്റ് നോർമൻ ജോസഫിനെ തിരിച്ചെടുത്തു. ജില്ലാ പ്രസിഡന്റിനോട് ഖേദം പ്രകടിപ്പിച്ചതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 31 ന് ഡി.സി.സിയിൽ നടന്ന യോഗത്തിൽ മേയർ മാറ്റവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതിഷേധിച്ചതിനായിരുന്നു അച്ചടക്കനടപടി.