ആലുവ: ആലുവ 2020 ന്യൂ ഇയർ ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ആലുവ വ്യാപാരഭവൻ ഹാളിൽ ചേർന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷന്റെ കാർട്ടൂൺ വരച്ച് കാർട്ടൂണിസ്റ്റ് ഇബ്രാഹീം ബാദുഷ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻമാരായ രാജീവ്കുമാർ, അനു എന്നിവർ മുഖ്യാതിഥികളായി, അഡ്വ.എ.ജെ. റിയാസ്, ലത്തീഫ് പൂഴിത്തുറ, കെ.സി. ബാബു, അജ്മൽ കാമ്പായി, അസീസ് അൽബാബ്, ലെജന്റ് ഗഫൂർ, മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, ഷാജൻ.യു.എഫ്, സി.ഡി. ജോൺസൻ, എ.ജെ. റിജാസ്, സീന ബഷീർ , ഷാജഹാൻ റീഗൽ, പി .ഷാജൻ, പ്രോഗ്രാം കോ ഓർഡിനേറ്റർടി.എ. സജീവ് , ട്രഷറർ ജോണി മൂത്തേടൻ എന്നിവർ സംസാരിച്ചു.